സോളാറില്‍ നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാകും; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ അഞ്ചു വര്‍ഷമായിട്ടും തുടര്‍ നടപടികളില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം. അതേസമയം മെട്രോ സ്ഥലമെടുപ്പില്‍ അന്നെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന്റേതാണ്, അതിന്റെ ഉത്തരവാദിത്തം തനിക്കുമുണ്ട്. ഉദ്യോഗസ്ഥരെ ബലികൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Top