തെറ്റു ചെയ്യാത്തതിനാല്‍ ഒരു ഭയവുമില്ല, സോളര്‍ കേസ് നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടി

oomman chandy

ന്യൂഡല്‍ഹി : സോളര്‍ കേസ് നിയമപരമായി നേരിടുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തെറ്റു ചെയ്യാത്തതിനാല്‍ ഒരു ഭയവുമില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആര്‍ടിഐ കൊടുത്തിട്ടും നല്‍കിയില്ല. സഭയില്‍വയ്ക്കാത്തതിനാല്‍ പൊതുരേഖയല്ലെന്നാണ് മറുപടി കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും അണികളില്‍ നിന്നും എന്നും പിന്തുണ കിട്ടിയിട്ടേയുള്ളൂ. അക്കാര്യത്തില്‍ താന്‍ സമ്പന്നനാണ്. സോളര്‍ കേസ് യുഡിഎഫിനു അനുകൂലമായി വരും. സര്‍ക്കാരിനു തിരിച്ചടിയുമാകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Top