oommen chandy-pressmeet

തിരുവനന്തപുരം: മനസ്സ് വച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസന രംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായാണ് ജനകീയ കോടതിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നിമിഷം പോലും കളയാതെ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് ഒരു ഘട്ടത്തിലും തടസ്സമായിരുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Top