തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു. 10.15 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് അദ്ദേഹം രാജിക്കത്ത് കൈമാറി. പിന്നീട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും. തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്നണിയെ നയിച്ച ആളെന്ന നിലയില്‍ യു.ഡി.എഫിന്റെ തോല്‍വിയുടെ മുഖ്യഉത്തരവാദിത്വം തനിക്കാണ്. കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒട്ടേറെ വിവാദങ്ങളുമായിട്ടാണ് കാലാവധി പൂര്‍ത്തിയാക്കിയത്. ഒട്ടേറെ വികസന, ജനക്ഷേമ പദ്ധതികളും ഇക്കാലയളവില്‍ നടപ്പാക്കി. പുതിയ സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും ഇനി അധികാരമേല്‍ക്കാം.