എംഎല്‍എമാര്‍ മണ്ഡലം മാറേണ്ടെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: സിറ്റിംഗ് എംഎല്‍എമാര്‍ അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കട്ടേയെന്ന നിര്‍ദ്ദേശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പട്ടാമ്പിയിലേക്ക് ഷാഫിയെ മാറ്റിയേക്കുമെന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇരിക്കൂര്‍ വേണ്ട പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന കെ സി ജോസഫിന്റെ ആവശ്യം പരിഗണിക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചതായാണ് വിവരം.

അതേസമയം പാലക്കാട് തന്നെ മത്സരിക്കുമെന്നും പട്ടാമ്പിയേക്കെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. പട്ടാമ്പിയിലേക്കായിരുന്നെങ്കില്‍ തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു.

എന്നാല്‍ കെ. മുരളീധരന്‍ എംപി സ്‌ക്രീനിംഗ് കമ്മിറ്റി ബഹിഷ്‌ക്കരിച്ചു. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പുതുതായി പറയാന്‍ ഒന്നുമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം.

 

Top