വി.ഡി സതീശന് എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി

കൊല്ലം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേതാണെന്ന് ഉമ്മന്‍ചാണ്ടി. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. എംഎല്‍എമാരെ കണ്ട ശേഷമാണ് ഹൈക്കമാന്റ് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം എടുക്കാന്‍ സോണിയ ഗാന്ധിക്കു വിട്ടുകൊണ്ട് ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. ഇനി വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് തിരിച്ച് വരും. തെറ്റുകള്‍ തിരുത്താന്‍ ഒന്നിച്ച് ശ്രമിക്കും. താന്‍ കെ പി സി സി പ്രസിഡന്റ് ആകുന്നു എന്ന തരത്തില്‍ ചര്‍ച്ച നടന്നതായ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അന്തിമ തീരുമാനം പാര്‍ട്ടിയില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Top