കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. താനും രമേശ് ചെന്നിത്തലയും ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എത്താതിരുന്നതോടെയാണ് വിവാദം പുകഞ്ഞത്. ഇതോടെ വിശദീകരണവുമായി കണ്ണൂര്‍ ഡിസിസി രംഗത്തെത്തി.
സാങ്കേതിക തകരാറുകള്‍ മൂലമാണ് ഉമ്മന്‍ചാണ്ടി സംസാരിക്കാതിരുന്നതെന്ന് ഡിസിസി വൃത്തങ്ങള്‍ പറഞ്ഞു. കായംകുളത്ത് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത വന്നതോടെ രമേശ് ചെന്നിത്തല മടങ്ങുകയായിരുന്നുവെന്നും കണ്ണൂര്‍ ഡിസിസി വിശദീകരിച്ചു