കെപിസിസി നേതൃത്വം ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി നേതൃത്വം ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് ചര്‍ച്ച ചെയ്ത് തീര്‍ക്കുകയാണ് പരിഹാരം. പ്രശ്നം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടുപോവുമെന്ന് നേരത്തെ കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

 

Top