കോട്ടയം: ഇടതു സര്‍ക്കാറിന്റെ അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതുകടം പെരുകുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സര്‍ക്കാറിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണം. അഞ്ചു വര്‍ഷം ഭരിച്ച് മുടിച്ച് ഇടതു സര്‍ക്കാര്‍ ഗുരുതരമായ കടക്കെണിയിലാണ് നാടിനെ തള്ളിവിട്ടത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോാള്‍ പൊതുകടം 1,57,370 കോടി മാത്രമായിരുന്നു. സമ്പൂര്‍ണമായി പരാജയപ്പെട്ട ധനകാര്യ മാനേജ്‌മെന്റാണ് സര്‍ക്കാറിന്റേതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.