ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷവും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇതേ വിമര്‍ശനം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ശേഷം നികുതിയിളവ് നല്‍കാം എന്ന ഐസക്കിന്റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പിഴിയുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ, അയ്യപ്പ സേവാസംഘത്തെ വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച കോടിയേരി നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top