കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഉണ്ടെങ്കിലേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകൂവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

എം.ഐ ഷാനവാസ്, കെ. സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. കെ. മുരളീധരനാണ് പ്രചാരണ സമിതി അധ്യക്ഷന്‍. യുഡിഎഫ് കണ്‍വീനറായി ബെന്നിബഹനാനെയും ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് മുതല്‍ ഒരു വര്‍ഷത്തിലേറെയായി എം.എം. ഹസന്‍ അധ്യക്ഷപദവി വഹിച്ചുവരികയാണ്.

ഉ​മ്മ​ന്‍​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യും പാ​ര്‍​ട്ടി എം.​പി.​മാ​രു​മാ​യും രാ​ഹു​ല്‍ ഗാ​ന്ധി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള പാ​ര്‍​ട്ടി എം​പി​മാ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​യാ​ണ്‌ നി​ര്‍​ദേ​ശി​ച്ച​ത്.

Top