തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ ആദ്യ നടപടി തെറ്റിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആദ്യ നിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞെന്നും, അതാണ് വീണ്ടും വിദഗ്ധനിയമോപദേശത്തിന് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സല്‍ബുദ്ധിയല്ല, കുബുദ്ധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9ന് ചേരാനാണ് തീരുമാനമായത്.
നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.