ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരായി. തന്റെ ഭാഗം വ്യക്തമാക്കാന്‍ അവസരം ഉണ്ടായില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയാണ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാനും കോടതി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നല്‍കി ബംഗളൂരു വ്യവസായിയായ എം.കെ. കുരുവിളയില്‍ നിന്ന് പണം കൈപറ്റി എന്നാണ് കേസ്.
ഉമ്മന്‍ ചാണ്ടി അടക്കം ആറ് പേരാണ് കേസില്‍ പ്രതികള്‍. പരാതിക്കാരന് പ്രതികള്‍ ഒരു കോടി അറുപത്തിയൊന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു കോടതി വിധി.