Oommen chandy-solar

തിരുവനന്തപുരം: സോളാര്‍ കേസില്‍ രേഖകള്‍ നശിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍. സോളാര്‍ കേസില്‍ പൊലീസിന് ലഭിച്ചിട്ടുള്ള ഒരു രേഖയും നശിപ്പിച്ചിട്ടില്ല. അപൂര്‍ണമായ മൊഴി പ്രതിപക്ഷം വിശ്വസിച്ചു ,ഒരു കേസിലെ പ്രതി കൊടുത്ത അപൂര്‍ണമായ മൊഴി വിശ്വസിച്ചാണ് സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു കേസിലെ പ്രതി പറയുന്നത് കേട്ട് മുന്നോട്ട് പോകുന്നവര്‍ ഇടക്ക് വെള്ളത്തിലാകുമെന്നും മുഖ്യമന്ത്രി. ആരോപണങ്ങള്‍ എത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കണമെന്നും ബിജുരാധാകൃഷ്ണന്‍ സിഡി തേടിപ്പോയ അനുഭവം മറക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

10 കോടി രൂപ സരിതയ്ക്ക് ഇടത് മുന്നണി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് ഇതുവരെ വ്യക്തമായ മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസിലെ പ്രതികളുടെ മൊഴിയോട് യാതൊരു പരിഭവവുമില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതാണ് ഈ സര്‍ക്കാരെന്നും മുഖ്യമന്ത്രി. വ്യക്തമാക്കി.

പൊതു പ്രവര്‍ത്തകന്‍ എന്ന പരിഗണന പോലും തനിക്ക് പ്രതിപക്ഷം നല്‍കിയില്ല. ഇതില്‍ ഖേദമുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Top