സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായം ; സിപിഐയെ പിന്താങ്ങി ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സിപിഐയും കോണ്‍ഗ്രസ്സും, ലീഗും ഒന്നിച്ച നല്ല നാളുകള്‍ ജനങ്ങളുടെ മനസ്സിലുണ്ട്, എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ ശ്രമിക്കുന്ന കോടിയേരി ആദ്യം സ്വന്തം ക്യാമ്പ് ഭദ്രമാക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയോടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം

ജനതാദളും ആര്‍ എസ് പിയും യു.ഡി.എഫ് വിട്ടുവന്നാല്‍ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തുറന്ന മനസ്സാണെന്നും, കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.

Top