കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രാ പ്രദേശിന്റെ ചുമതല നല്‍കിയത് ദേശീയ രാഷ്ട്രീയത്തിന് നല്ല കാര്യമാണെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ നിന്നു കൊണ്ട് കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി.
കേരളത്തിലെ യുഡിഎഫിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചരിത്രമാണ്. ഭിന്നാഭിപ്രായമുള്ള പല വിഷയങ്ങളും സാമര്‍ത്ഥ്യത്തോടെ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മുഴുവന്‍ സമയ ശ്രദ്ധ കേരളത്തില്‍ ഇല്ലാത്തത് തീര്‍ച്ചയായും ഒരു കുറവ് തന്നെയായിരിക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.