വാമനാപുരം: സീറ്റ് കിട്ടാത്തതിനെ തുടർന്ന് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജി വച്ച രമണി പി നായരെ അനുനയിപ്പിക്കാൻ നീക്കം നടത്തി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഇന്ന് വൈകീട്ടോടെ രമണി പി നായരുടെ വീട്ടിലെത്തിയാണ് ഉമ്മൻചാണ്ടി തർക്കങ്ങൾ പരിഹരിച്ചത്.
പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് രമണി പി നായർ പറഞ്ഞു.വാമനപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്നും രമണി പി നായർ കൂട്ടിച്ചേർത്തു.