തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും വിലക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്ത് നല്‍കി. വിവാദം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മോദി ഗുജറാത്ത്മുഖ്യമന്ത്രിയായിരുന്നു എങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ ചോദ്യം ഉന്നയിക്കുന്നു. പ്രോട്ടോകോള്‍ മേധാവിയുടെ കത്തുവച്ച് കേന്ദ്രമന്ത്രിമാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചത് നിര്‍ഭാഗ്യകരമാണ്. തന്റെ എല്ലാ വികാരവും മോദിയെ കത്തിലൂടെ അറിയിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിലുള്ളപ്പോള്‍ വിവാദം ഒഴിവാക്കണണെന്ന് തോന്നി. പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ എതിര്‍ക്കലല്ല പാരമ്പര്യം. ആശയപരമായ ഭിന്നതയുണ്ടെങ്കിലും പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം. അതുകൊണ്ടാണ് പ്രധാനമന്ത്രി തിരിച്ചുപോകുന്നത് വരെ താന്‍ ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനവിനിയോഗ ചര്‍ച്ചയുടെ മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.