തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത്.
കെ.ബാബുവിന്റെ വസതിയിലും മക്കളുടെ വസതിയിലും നടത്തിയ റെയ്ഡുകളില്‍ ആരോപണങ്ങള്‍ക്കപ്പുറം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും എന്താണ് കണ്ടെത്തിയതെന്ന് ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.