കൊച്ചി: ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് നടത്തിയ സമരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.
യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ നടത്തുന്ന സമരപരമ്പരയുടെ രണ്ടാംദിവസം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പിണറായി വിജയന്റെ സൗജന്യം വേണ്ട.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര രജിസ്‌ട്രേഷന് ഈടാക്കിയ അധിക ഫീസ് കുറയ്ക്കുംവരെ രജിസ്‌ട്രേഷന്‍ നടത്തരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
എന്തെങ്കിലും ചെറിയ ഇളവ് കൊണ്ടുവന്ന് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് ധനമന്ത്രി കരുതേണ്ടെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പറഞ്ഞു