കോഴിക്കോട്: ഹൈന്ദവരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും സര്‍ക്കാര്‍ ഇടപെടരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അത്തരത്തിലുള്ള ഇടപെടല്‍ ശരിയല്ല. മറ്റ് മതങ്ങള്‍ക്ക് നല്‍കുന്ന ആചാരപരമായ സ്വാതന്ത്ര്യം ശബരിമലയുടെ കാര്യത്തിലും നല്‍കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് മതങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലല്ലോ. പിന്നെ ശബരിമലയുടെ കാര്യത്തില്‍ മാത്രം എന്തിനാണ് സര്‍ക്കാര്‍ ഇടപെടുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ അര്‍ഹതപ്പെട്ട വേദികളില്‍ പറയട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.