Oommenchandy against IG report

oommenchandy

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെയുള്ള പൊലീസ് നടപടിയില്‍ ഐജി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് അവിശ്വസനീയമെന്നു ഉമ്മന്‍ ചാണ്ടി.

പൊലീസ് ആസ്ഥാനത്ത് നടന്നത് എല്ലാവരും കണ്ടതാണ്. ഐജി റിപ്പോര്‍ട്ട് നല്‍കിയാല്‍ സത്യം സത്യമല്ലാതാകില്ല. ആടിനെ പട്ടിയാക്കുന്നവിധത്തിലുള്ള റിപ്പോര്‍ട്ടാണ് ഐജി നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊലീസ് അതിക്രമത്തിന് തെളിവില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സമരക്കാരെ നിര്‍ബന്ധപൂര്‍വം നീക്കിയത്ത് പൊലീസ് ആസ്ഥാനത്തെ ഉപരോധം ഒഴിവാക്കാനായിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടാവാതിരിക്കാനാണ് ബലം പ്രയോഗിച്ച് ഇവരെ മാറ്റേണ്ടിവന്നത്. എന്നാല്‍ സംഭവം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top