oommenchandy statement

oommenchandy

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.

നീതിപൂര്‍വമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറ്റ് ഏതോ ശക്തികളുടെ പ്രേരണയില്‍ എന്തും ചെയ്യുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും സ്വന്തം മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.

മുഖ്യമന്ത്രിയായപ്പോള്‍ പിണറായി വിജയന് രഹസ്യങ്ങള്‍ ഉണ്ടായെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. വിവരാവകാശം അട്ടിമറിച്ച് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

Top