തിരുവനന്തപുരം: യുവാക്കള്‍ക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു ദുര്‍ഭൂതം എന്ന് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ച വി.എസ് അച്യുതാനന്ദന് ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വി.എസ് നവമാധ്യമങ്ങളില്‍ പ്രവേശിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വി.എസ്സിനുള്ള തുറന്നകത്തിലാണ് 80 കളില്‍ കംപ്യൂട്ടറുകള്‍ക്കെതിരെ സി.പി.എം നടത്തിയ അടിച്ചുപൊളിക്കല്‍ സമരം മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുന്നത്.
എത്ര ലക്ഷം പേര്‍ക്കാണ് ഇക്കാലത്തിനുള്ളില്‍ ഐ.ടി. മേഖലയില്‍ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓര്‍ത്തുനോക്കണമെന്നും വസ്തുതകള്‍ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.