ലണ്ടന്‍ : ഹുവാന്‍ മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കും. സ്പാനിഷ് മധ്യനിര താരമായ ഹുവാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന ക്ലബ്ബിന്റെ തീരുമാനമാണ് തീരുമാനത്തിനു പിന്നില്‍.
അതേസമയം, ഹുവാനു പകരം ചെല്‍സിയുടെ ബ്രസീലിയന്‍ മധ്യനിരതാരമായ വില്ല്യനെ കൊണ്ടുവരാനാണ് മുന്‍ ചെല്‍സി മാനേജര്‍ കൂടിയായ പരിശീലകന്‍ ഹോസെ മൊറീഞ്ഞോയുടെ ശ്രമം.
പോര്‍ച്ചുഗീസ് കോച്ചിന്റെ തന്ത്രങ്ങള്‍ക്ക് ഉതകുന്ന താരമായാണ് വില്ല്യനെ കാണുന്നത്. 2020 വരെ ചെല്‍സിയുമായ് കരാറുള്ള വില്ല്യനെ ചെല്‍സി റിലീസ് ചെയ്യണമെങ്കില്‍ മാഞ്ചസ്റ്റര്‍ ചെലവിടേണ്ടി വരിക മുപ്പത് മില്ല്യന്‍ യൂറോയാണ്. അഞ്ച് വര്‍ഷം മുന്‍പ് ബ്രസീലിയന്‍ താരം ചെല്‍സിയുമായ് കരാറിലെത്തിയതും ഇതേ തുകയ്ക്കാണ്.
മുപ്പത്തിയേഴ് മില്ല്യന്‍ യൂറോയ്ക്കാണ് 2013-ല്‍ മാറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്. ക്ലബ്ബിനുവേണ്ടി 182 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 39 ഗോളുകളും നേടിയിട്ടുണ്ട്. ചെല്‍സിക്കായ് 228 മത്സരങ്ങള്‍ കളിച്ച വില്ല്യന്റെ സമ്പാദ്യം 44 ഗോളുകളാണ്. സമ്മര്‍ ട്രാന്‍സ്ഫറില്‍ തന്നെ കരാര്‍ ഉറപ്പിക്കാനാണ് മൊറീഞ്ഞോയുടെ പദ്ധതി.