ഒപെക് ഉച്ചകോടി വ്യാഴാഴ്ച വിയന്നയില്‍ നടക്കാനിരിക്കെ എണ്ണ വിലയില്‍ നേരിയ വര്‍ധനവ്. രണ്ടു ശതമാനം വര്‍ധിച്ച് വില ബാരലിന് അമ്പത് കടന്നു.
ഒപെകിന് അകത്തും പുറത്തമുള്ള 25ലധികം ഉല്‍പാദക രാജ്യങ്ങള്‍ വെള്ളിയാഴ്ച ഒപെക് യോഗത്തിനെത്തും. സൗദിയും റഷ്യയും നേതൃത്വം നല്‍കുന്ന ഉച്ചകോടിയില്‍ 13 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാാണ് സാധ്യത.
അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 50 ഡോളറിന് താഴെ വരെ വിലയിടിവ് നേരിടുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി ചേരുന്നത്. ഒപെകിന് പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കും.
25 എണ്ണ ഉല്‍പാദന രാഷ്ട്രങ്ങള്‍ ഉച്ചകോടിക്കത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പാദന നിയന്ത്രണം ഫലം കാണാത്ത സാഹചര്യത്തില്‍ ഉല്‍പാദനം കൂടുതല്‍ കുറക്കുന്നതിനെക്കുറിച്ച് ഒപെകിനകത്തും പുറത്തുമുള്ള എണ്ണ കയറ്റുമതി രാഷ്ട്രങ്ങള്‍ ആലോചിച്ചേക്കും.