ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ; ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡികള്‍ക്ക് പരാജയം

സ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡികളാണ് ചൈനീസ് തായ്‌പേയുടെ കൂട്ടുകെട്ടിനോട് തോല്‍വി എറ്റുവാങ്ങിയത്.

മൂന്ന് ഗെയിം ത്രില്ലറിനു ശേഷം 17-21, 21-12, 16-21 എന്ന സ്‌കോറിനായിരുന്നു അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്.

46 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ചൈനീസ് തായ്‌പേയുടെ ചി-ലിന്‍ വാംഗ്-ചി യാ ചെംഗ് കൂട്ടുകെട്ടാണ് ഇന്ത്യയുമായി ഏറ്റുമുട്ടിയത്.

Top