ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 149-ാമത് ഓപ്പണ്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവച്ചു.
ഈ വര്‍ഷം ഓപ്പണ്‍ കളിക്കാനുള്ള എല്ലാ ഓപ്ഷനുകളും പരിശോധിച്ചുവെന്നും പക്ഷേ സാധ്യമാകില്ലെന്നും ആര് & എ ചീഫ് എക്സിക്യൂട്ടീവ് മാര്ട്ടിന് സ്ലംബര്സ് അറിയിച്ചു.
ജൂലൈയില്‍ കെന്റില്‍ നടക്കാനിരുന്ന കളി 2021ല്‍ ഇതേ വേദിയില്‍ നടക്കും.
അതേസമയം, നേരത്തെ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ മാസ്റ്റേഴ്സും പിജിഎ ചാമ്പ്യന്‍ഷിപ്പും മാറ്റിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഓപ്പണ്‍ റദ്ദാക്കുന്നത് ഇതാദ്യമാണ്.