ബസ്സുടമകളുടെ അതിര്‍പ്പ് വകവയ്ക്കാതെ സര്‍വീസ് നടത്തി; രണ്ട് സ്വകാര്യ ബസ് അടിച്ച് തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകള്‍ അടിച്ച് തകര്‍ത്ത നിലയില്‍. കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസ്സുകളാണ് തകര്‍ത്തത്. കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലകളാണ് ഇന്നലെ രാത്രി അജ്ഞാതര്‍ തകര്‍ത്തത്.

ഇന്നലെ ഇവരുടെ ആറ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകള്‍ മുക്കം – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.

Top