കോട്ടയം: കൊള്ള പലിശക്കാര്‍ക്കെതിരെയുള്ള ഓപ്പറേഷന് ബ്ലെയിഡില്‍ 26പേര് അറസ്റ്റില്‍.
നാല് ജില്ലകളിലായി 360 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്.
അറസ്റ്റിലായവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് ചുമത്തും.
നാല് കാറുകളും 26 പവന് സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു.
കോട്ടയത്ത് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.