തായ്‌ലാന്റ് ഗുഹ രക്ഷാപ്രവര്‍ത്തനം: മാനസികമായും ശാരീരകമായും തയാറായി കുട്ടികള്‍

തായ്‌ലന്‍ഡ്:രണ്ടാഴ്ചയോളമായി തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളെയും കോച്ച് തുവാം ഗുവാങിനെയും ഗുഹയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ഗുഹയ്ക്കുളളിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്. സുരക്ഷാസംഘം രാവിലെ ഗുഹക്കുള്ളില്‍ പ്രവേശിച്ചതായി ഓപ്പറേഷന്‍ ഹെഡ് നരൊന്ഗ്‌സക് ഒസൊത്തന്‍കൊണ്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ സുരക്ഷാസേന മെഡിക്കല്‍ സംഘത്തെയും ഡൈവിങ്ങ് സംഘത്തെയും അവശ്യജീവനക്കാരെയും മാത്രമേ ഗുഹാപരിസരത്തേക്ക് കടത്തിവിടുന്നുള്ളു. ജൂണ്‍ 23നാണ് 12 കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്.

30 വിദേശ ഡൈവിങ്ങ് വിദഗ്ധ്‌രും 5 തായ് നേവി വിദഗ്ധ്‌രും റെസ്‌ക്കു മിഷനില്‍ ഉണ്ട്. പ്രാദേശിക സമയം 21ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കുംമെന്നാണ് സുരക്ഷാസംഘം പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി കുട്ടികളോടും അവരുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്. കുട്ടികളും കോച്ചും മാനസികമായും ശാരീരികമായും രക്ഷാപ്രവര്‍ത്തനത്തിന് തയാറാണെന്ന് സുരക്ഷാസംഘം അറിയിച്ചു.

ഇടുങ്ങിയതും വീതിതുറഞ്ഞതുമായ ഭാഗങ്ങള്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്.കുട്ടികള്‍ കഴിയുന്ന പാറക്കെട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും അപകടംപിടിച്ചതെന്നും അവിടെ വെള്ളവും ചെളിയും നിറഞ്ഞ വീതി കുറഞ്ഞ ഇടുക്കുകളുണ്ടുന്ന് രക്ഷാസംഘം അറിയിച്ചു.കുട്ടികള്‍ക്ക് ഭക്ഷണവും ആവശ്യമായ ഓക്‌സിജനും സുരക്ഷാസംഘം നല്‍കിയിട്ടുണ്ട്.കുട്ടികളെയും കോച്ചിനെയും ഉടനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണന്ന്‌ സുരക്ഷാസംഘം അറിയിച്ചു.

Top