operation kubera; ramesh chennithala

തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷന്‍ കുബേരയെ ഹൈക്കോടതി വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കോടതി പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നു പറഞ്ഞാണ് വി.എസ് വിമര്‍ശനം ഉന്നയിക്കുന്നത്.

ഓപ്പറേഷന്‍ കുബേര സംബന്ധിച്ച് ഡി.ജി.പിയോട് വിശദീകരണം തേടുകയാണ് ഹൈക്കോടതി ചെയ്തത്. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചു എന്ന തരത്തില്‍ വി.എസ് പ്രചരിപ്പിക്കുകയാണ്. കൊള്ളപ്പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര തുടരുമെന്നും മന്ത്രി അറിയിച്ചു.

Top