കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയുന്നതിനുമായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിനാണ് ബിജെപി ആലത്തൂര്‍ മണ്ഡലം മുന്‍ ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന്‍ മുരളി അറസ്റ്റിലായത്. ആലത്തൂര്‍ സി.ഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.
ഐ ടി ആക്ട് 67 ബി പ്രകാരം കേസ് എടുത്ത അശ്വിനെ റിമാന്‍ഡ് ചെയ്തു. പാലക്കാട് എസ് പി യുടെ നിര്‍ദേശ പ്രകാരം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അശ്വിനില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി 41 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 326 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.