തിരുവനന്തപുരം: താന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും, സാമൂഹികപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനും താത്പര്യം ഇല്ല. ആര് നല്ലത് ചെയ്താലും അവരോടൊപ്പം ഉണ്ടാകും. മറിച്ചാണെങ്കില്‍ പ്രതികരിക്കാനും. ഏതൊരു വ്യക്തിക്കും സ്വന്തം കാര്യങ്ങള്‍ക്കുമപ്പുറം സാമൂഹിക പ്രതിബദ്ധത ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ ഇരയ്ക്ക് വേണ്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചത്.
(ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ…)
‘ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.അനുമോദിക്കാനോ പ്രതിരോധിക്കാനോ അനുകൂലിക്കാനോ ഭീഷണിപ്പെടുത്താനോ ഒരു പാര്‍ട്ടിയില്‍ നിന്നും ആരും ശ്രമിച്ചിട്ടില്ല..ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും എനിക്ക് താല്പര്യവുമില്ല. ആര് നല്ലത് ചെയ്താലും ഞാന്‍ അവരോടൊപ്പമുണ്ടാകും..
മറിച്ചാണെങ്കില്‍ പ്രതികരിക്കാനും..
ഏതൊരു വ്യക്തിക്കും സ്വന്തം കാര്യങ്ങള്‍ക്കുമപ്പുറം സാമൂഹിക പ്രതിബദ്ധതയുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..എന്റെ പ്രവര്‍ത്തനം ഒരു രാഷ്ട്രീയത്തിലും മതത്തിലും അധിഷ്ഠിതമല്ല. അവിടെ ഒന്ന് മാത്രമേയുളളു.മനുഷ്യന്‍..അതിനെ ഇത്ര ചെറുതായി കാണരുത്..’