ഡ്യൂവല്‍ ക്യാമറ സെറ്റപ്പോടുകൂടിയ ഓപ്പോ A5 അവതരിപ്പിച്ചു

a5

പ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ A5 ചൈനയില്‍ അവതരിപ്പിച്ചു. ഈ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഒരു നോനോസ്‌കെയില്‍ മൈക്രോക്രിസ്റ്റലൈന്‍ ടെക്‌നോളജി ഉപയോഗിച്ചാണ്. ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്‌പ്ലേ നോച്ച് എന്നിവ പ്രധാന സവിശേഷതകളാണ്. 4320എംഎഎച്ച് എന്ന വലിയ ബാറ്ററിയാണ് ഓപ്പോ എ5ല്‍. അതിനാല്‍ ഒറ്റ ചാര്‍ജ്ജില്‍ തന്നെ 14 മണിക്കൂര്‍ ദൈര്‍ഘ്യമുളള വീഡിയോകള്‍ കാണാം.

720×1520 പിക്‌സല്‍ റസൊല്യൂഷനില്‍ 6.2 ഇഞ്ച് വലുപ്പമുളള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓപ്പോ എ5ന്. 1.8 GHzന്റെ ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 SoC പ്രോസസറില്‍ 4ജിബി റാമാണ് ഫോണിന്. ഡ്യുവല്‍ നാനോ സിം പിന്തുണയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പിലാണ് ക്യാമറ എത്തിയിരിക്കുന്നത്. f/2.2 അപ്പേര്‍ച്ചറുളള 13എംപി പ്രൈമറി സെന്‍സറും അതു പോലെ എല്‍ഇഡി ഫ്‌ലാഷോടു കൂടിയ f/2.4 അപ്പേര്‍ച്ചറുളള 2എംപി സെക്കന്‍ഡറി ക്യാമറയും ഫോണിലുണ്ട്. മികച്ച സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്.

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഓപ്പോ എ5ന്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത v4.2, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിയാണ്. മിറര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top