OPPO A57

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ ഓപ്പോ എ57 വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ എത്തി.ഓപ്പോ എ57 ഓപ്പോയുടെ മറ്റു ഹാന്‍ഡ്‌സെറ്റുകള്‍ പോലെ തന്നെ സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന ഫോണാണ്.

ഇതിന്റെ പ്രധാന ആകര്‍ഷണീയ ഘടകങ്ങല്‍ 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും, കുറഞ്ഞ ലൈറ്റിലും വളരെ സുക്ഷ്മവും വ്യക്തതയുമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന നൂതന 4.0 ബ്യൂട്ടിഫിക്കേഷന്‍ ഫീച്ചറുമാണ്.പരിഷ്‌കരിച്ച ഹാന്‍ഡ് ഗെസ്ച്ചറും വോയ്‌സ് ഗെസ്ച്ചറുമാണ് ഈ സെല്‍ഫി എക്‌സ്‌പെര്‍ട്ടിനുള്ളത്. 13 മെഗാപിക്‌സലാണ് റിയര്‍ ക്യാമറ.

0.2 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓപ്പണ്‍ ചെയ്യാവുന്ന അണ്‍ലോക്കിങ് സിസ്റ്റവും എ57 നല്‍കുന്നു. വ്യത്യസ്തമായ അഞ്ചു ഫിംഗര്‍ പ്രിന്റുകള്‍ ആവശ്യാനുസരണം വിവിധ ആപ്പുകള്‍ക്കും കോണ്‍ടാക്ടുകള്‍ക്കും കൊടുക്കാവുന്നതാണ്. തുടര്‍ച്ചയായി 23 മണിക്കൂര്‍ സംസാരിക്കാനും, 11 മണിക്കൂര്‍ വിഡിയോ കാണാനും, 13.5 മണിക്കൂര്‍ പലവിധത്തില്‍ ഉപയോഗിക്കാനും കഴിയുന്ന 2900 എംഎഎച്ച് ബാറ്റി സപ്പോര്‍ട്ടും ഇതിനുണ്ട്.

Top