നോച്ച് ഡിസ്‌പ്ലേയുള്ള ഓപ്പോ A7X ചൈനയില്‍ അവതരിപ്പിച്ചു

നോച്ച് ഡിസ്‌പ്ലേയുള്ള ഓപ്പോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഓപ്പോ A7X ചൈനയില്‍ അവതരിപ്പിച്ചു. 20,000 രൂപയാണ് ഫോണിന്റെ വില. പര്‍പ്പിള്‍ ,നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 19:5:9 അനുപാതത്തില്‍ 6.3 ഇഞ്ച് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

4 ജിബി റാം 128 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 12 എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്‍ഡറി ക്യാമറ സെന്‍സറുമാണ് ഉള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

Top