ഓപ്പോ F15 സ്മാര്‍ട്ട്‌ഫോണ്‍ 4 ജിബി റാം വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 16,990 രൂപയായിരിക്കും ഫോണിന്റെ വില. യൂണികോണ്‍ വൈറ്റ്, ലൈറ്റനിങ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും ഡിവൈസ് ലഭ്യമാവുക.
1080 x 2400 പിക്സല്‍ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് FHD + AMOLED ഡിസ്പ്ലേയാണ് ഈ ഡിവൈസിന്റെ പ്രധാന ആകര്‍ഷണം. സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. സിംഗിള്‍ സ്റ്റോറേജ് വേരിയന്റിനൊപ്പം മീഡിയടെക് ഹീലിയോ പി 70 ചിപ്സെറ്റാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്.
ഓപ്പോ F15യില്‍ 4,000 mAh ബാറ്ററിയാണുള്ളത്. ഫോട്ടോഗ്രാഫിക്കായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. 8 എംപി വൈഡ് ആംഗിള്‍ മാക്രോ ലെന്‍സിനൊപ്പം 48 എംപി പ്രധാന സെന്‍സറാണ് ഉള്ളത്. രണ്ട് 2 എംപി മോണോ ലെന്‍സും പോര്‍ട്രെയിറ്റ് സെന്‍സറും ഡിവൈസിന്റെ ക്യാമറ സെറ്റപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 16 എംപി സെല്‍ഫി ഷൂട്ടറാണ് ഓപ്പോ എഫ്15 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. മറ്റ് ഡിവൈസുകളില്‍ അധികം കാണാത്ത ചിപ്പ്‌സെറ്റാണ് ഓപ്പോ എഫ്15 സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.