ഓപ്പോ എഫ് 15 4ജിബി റാം വേരിയന്റ് ഇന്ന് വില്‍പ്പനയ്‌ക്കെത്തും

പ്പോ എഫ് 15 സ്മാര്‍ട്ട്‌ഫോണിന്റെ 4ജിബി റാം 128 സ്റ്റോറേജ് വേരിയന്റിന്റെ വില്‍പ്പന ഇന്ന് ആരംഭിക്കും. ഡിവൈസ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റഫോമുകളിലൂടെ ലഭ്യമാകും.

ഓപ്പോ F15 സ്മാര്‍ട്ട്‌ഫോണിന്റെ 4ജിബി റാം വേരിയന്റ് സ്വന്തമാക്കാനായി ഉപയോക്താക്കള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ്, ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി ഇഎംഐ ഓപ്ഷന്‍ ലഭ്യമാണ്. ഇത്തരം ഇഎംഐ വഴി ഡിവൈസ് വാങ്ങുമ്പോള്‍ 5% ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫര്‍ ഓഫ്ലൈന്‍ സ്റ്റോറുകളിലിടും ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ, ഡി ട്രാന്‍സാക്ഷന്‍ എന്നിവയ്ക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്.

1,080 x 2,400 പിക്സല്‍ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് FHD + AMOLED ഡിസ്പ്ലേയാണ് ഈ ഡിവൈസിന്റെ പ്രധാന ആകര്‍ഷണം. സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. സിംഗിള്‍ സ്റ്റോറേജ് വേരിയന്റിനൊപ്പം മീഡിയടെക് ഹീലിയോ പി 70 ചിപ്സെറ്റാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്.

ഓപ്പോ F15യില്‍ 4,000 mAh ബാറ്ററിയാണുള്ളത്. 20W VOOC ഫ്‌ലാഷ് ചാര്‍ജറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. 8 എംപി വൈഡ് ആംഗിള്‍ മാക്രോ ലെന്‍സിനൊപ്പം 48 എംപി പ്രധാന സെന്‍സറാണ് ഉള്ളത്. രണ്ട് 2 എംപി മോണോ ലെന്‍സും പോര്‍ട്രെയിറ്റ് സെന്‍സറും ഡിവൈസിന്റെ ക്യാമറ സെറ്റപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

16 എംപി സെല്‍ഫി ഷൂട്ടറും ഡിവൈസില്‍ ഉണ്ട്. മറ്റ് ഡിവൈസുകളില്‍ അധികം കാണാത്ത ചിപ്പ്‌സെറ്റാണ് ഓപ്പോ എഫ്15 സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

Top