ഓപ്പോ എഫ്9 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കും

ന്ത്യയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച ഓപ്പോ എഫ്9 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കും. ബ്ലാക്ക്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 19,990 രൂപയാണ് ഫോണിന് വില വരുന്നത്. 19:9 അനുപാതത്തില്‍ 6.3 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ഡ്യുവല്‍ സിം കാര്‍ഡുകളും മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കണ്ടറി ലെന്‍സുമാണ് എഫ് 9ന് ഉള്ളത്. 25 എംപി സെല്‍ഫി ഷൂട്ടറാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 3,500 എംഎഎച്ചാണ് ബാറ്ററി.

Top