ഒപ്പോ ഫോള്‍ഡബ്ള്‍ ഫോണിന്റെ ലീക്കായ ചില സവിശേഷതകള്‍ ഇതാ . . .

സാംസങ്ങും ഹ്വാവേയും ഫോള്‍ഡബ്ള്‍ ഫോണുകള്‍ വിപണിയിലെത്തിച്ചപ്പോള്‍ മുതല്‍ ചൈനീസ് ടെക് ഭീമനായ ഒപ്പോ അത്തരമൊരു ഫോണിന്റെ പണിപ്പുരയിലായിരുന്നു. 2019ല്‍ കമ്പനി ഫോണിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവിട്ടു. അതിന് പിന്നാലെ, ഒപ്പോയുടെ ‘സ്‌ലൈഡ് ഫോണ്‍ പ്രോടോടൈപ്പും’ ടെക് ലോകത്ത് ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍, രണ്ട് ഫോണുകളുടെയും പ്രഖ്യാപനം മാത്രമാണുണ്ടായത്. രണ്ട് വര്‍ഷത്തോളമായി ഒപ്പോയുടെ ഭാഗത്ത് നിന്നും അതുമായി ബന്ധപ്പെട്ടുള്ള യാതൊരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല.

എന്നാല്‍ ഒപ്പോ ഉടന്‍ തന്നെ തങ്ങളുടെ ഫോള്‍ഡബ്ള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പ്രമുഖ ചൈനീസ് സോഷ്യല്‍ മീഡിയയായ വൈബോയിലെ ടിപ്സ്റ്റര്‍ ‘ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷനാ’ണ് പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നത്.

7.8 അല്ലെങ്കില്‍ 8 ഇഞ്ച് വലിപ്പമുള്ള 2K OLED ഡിസ്‌പ്ലേ ആയിരിക്കും ഫോണിന്. 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. ഹ്വവേയുടെ മടക്കാവുന്ന ഫോണായ ‘മേറ്റ് എക്‌സ്2’വിന് സമാനമായ ഡിസ്‌പ്ലേയാണ് ഒപ്പോയുടെ ഫോണിനും എന്ന് ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗാലക്‌സി സീ ഫോള്‍ഡ് സീരീസ് പോലെ തന്നെയായിരിക്കും ഫോണിന്റെ മടക്കലും ഒടിക്കലുമെല്ലാം. എന്നാല്‍, സാംസങ് ഫോണില്‍ നിന്ന് വ്യത്യസ്തമായി എന്താണ് ഒപ്പോ വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ടെക്‌ലോകം.

 

Top