ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഓപ്പോ ആര്‍17 ജപ്പാനില്‍ അവതരിപ്പിച്ചു

പ്പോ ആര്‍17 സ്മാര്‍ട്‌ഫോണ്‍ ജപ്പാനില്‍ അവതരിപ്പിച്ചു. 25,000 രൂപയാണ് ഫോണിന് വില വരുന്നത്. ബ്ലു, റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം ഫെസിലിറ്റിയും ഫോണിലുണ്ട്. 3,600 എംഎഎച്ചാണ് ബാറ്ററി. 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 25 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്.

Top