ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റെനോ സീരിസിലെ പ്രോ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. റെനോ 4 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കില്ല.
ബ്ലാക്ക് ഷെയിഡിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് വിവരം. എല്‍ ആകൃതിയിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുണ്ട്.
120 ഹെര്‍ട്സ് ഡിസ്പ്ലേയും 18,499 രൂപ വിലയുമുള്ള പോക്കോ എക്സ് 2 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകളുമായി വിപണിയില്‍ മത്സരിക്കാനായിരിക്കും റെനോ 4 പ്രോ പുറത്തിറങ്ങുക.
ഇന്ത്യയില്‍ 20,000 മുതല്‍ 30,000 രൂപ വരെയുള്ള വില നിലവാരത്തിലേക്കായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഓപ്പോ റെനോ 4 പ്രോ ഇന്ത്യയില്‍ 5G കണക്റ്റിവിറ്റിയോടെയായിരിക്കും പുറത്തിറങ്ങുകയെന്നും നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചനകളുണ്ട്. OTA അപ്‌ഡേറ്റ് ഉപയോഗിച്ച് മാത്രമേ ഈ ഡിവൈസ് പ്രവര്‍ത്തിക്കുകയുള്ളു. 12 ജിബി വരെ റാമുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറാണ് റിനോ 4 പ്രോ സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത്.
റെനോ 4 പ്രോ സ്മാര്‍ട്ട്ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവക. ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പും ഡിവൈസില്‍ ഉണ്ടായിരിക്കും. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറാണ് ഈ ക്യാമറ സെറ്റപ്പില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 32 മെഗാപിക്സല്‍ ഇന്‍-ഡിസ്‌പ്ലേ സെല്‍ഫി ക്യാമറയും ഡിവൈസില്‍ ഉണ്ടായിരിക്കും