ഓപ്പോ റെനോ സീരിസ് 10 രാജ്യത്ത് ഉടന്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അധികൃതര്‍. ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് രാജ്യത്ത് ഫോണിന്റെ വിപണനം ആരംഭിക്കുക. വരാനിരിക്കുന്ന സീരീസിനായി ഇ-ടെയ്ലര്‍ ഒരു ലിസ്റ്റിംഗ് പേജും സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ‘Oppo Reno10 Series 5G The Portrait Expert Launching Soon’ എന്നാണ് നല്‍കിയിരിക്കുന്നത്.
വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും ഫ്‌ലിപ്പ്കാര്‍ട്ട് വെബ്പേജില്‍ നല്കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഉള്ള 64 എംപി ടെലിഫോട്ടോ പോര്‍ട്രെയ്റ്റ് ക്യാമറയാണ് പുതിയ ഫോണിലുളളത്. മെയ് മാസത്തിലാണ് ഈ ഫോണ് ചൈനയില്‍ അവതരിപ്പിച്ചത്. ഏകദേശം 29,000 രൂപയായിരുന്നു ഇതിന്റെ പ്രാരംഭവില.
ചൈനയില്‍ ലഭ്യമായതു പോലെ ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സില്‍വറി ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണില്‍ 32എംപി ടെലിഫോട്ടോ പോര്‍ട്രെയിറ്റ് ക്യാമറയുണ്ട്. എട്ട് ജിബി റാമിലും 256 ജിബി ഇന്റേണല്‍ സ്റ്റോറേജിലും സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി ഒക്ടാ കോര്‍ ചിപ്സെറ്റാണ് ഇതിന് നല്കിയിരിക്കുന്നത്.
ഓപ്പോ റെനോ 10 പ്രോ, റെനോ 10 പ്രോ+ എന്നിവയില്‍ യഥാക്രമം മീഡിയടെക് ഡൈമന്‍സിറ്റി 8200, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ Gen 1 ചിപ്സെറ്റുകളാണ് നല്‍കിയിരിക്കുന്നത്. രണ്ട് ഉപകരണങ്ങളും സില്‍വറി ഗ്രേ, സില്‍വറി ഗ്രേ കളര്‍ വേരിയന്റുകളിലാണ് ലഭ്യമാവുക. കൂടാതെ 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടാകും.
ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 പ്രോ+ എന്നീ ഫോണുകളില്‍ സോണി IMX890 സെന്‍സറോട് കൂടിയ 50എംപി മെയിന്‍ക്യാമറയുണ്ട്. ഓപ്പോ റെനോ 10 പ്രോയ്ക്ക് 32 എംപി ടെലിഫോട്ടോ പോര്‍ട്രെയിറ്റ് ക്യാമറയുണ്ടെങ്കില്‍, റെനോ 10 പ്രോ + 5 ജി ഒഐഎസിനൊപ്പം 64 എംപി ടെലിഫോട്ടോ പോര്‍ട്രെയ്റ്റ് ക്യാമറയാണുള്ളത് എന്നതും ശ്രദ്ധേയമാണ്.