ടിവിയില്‍ സെല്‍ഫി ക്യാമറ; സ്മാര്‍ട്ട് ആകാന്‍ ഒപ്പോ

ഒപ്പോ കമ്പനിയുടെ സ്മാര്‍ട്ട് ടിവി ഒക്ടോബര്‍ 19 ന് ടിവി വിപണിയിലേക്ക്. സെല്‍ഫി ക്യാമറയുള്ള സ്മാര്‍ട്ട് ടിവി നിരവധി മറ്റ് ഫീച്ചറുകളുമുണ്ട്. ഓപ്പോയില്‍ നിന്നുള്ള ആദ്യത്തെ സ്മാര്‍ട്ട് ടെലിവിഷനാണിത്. ആദ്യ ടിവി ഉപയോഗിച്ച് ഹോം എന്റര്‍ടൈന്‍മെന്റ് വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതികള്‍ കമ്പനി വിശദമാക്കിയിരുന്നുവെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ബജറ്റ് ശ്രേണിയില്‍ ആധിപത്യം ഉറപ്പിച്ച ഒപ്പോ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ ആയിരിക്കും ഓപ്പോ ടിവികള്‍ ഇറങ്ങുക എന്നാണ് സൂചന.

കുറഞ്ഞത് രണ്ട് മോഡലുകള്‍ സ്മാര്‍ട്ട് ടിവിക്ക് ഉണ്ടായിരിക്കും. 55 ഇഞ്ച് വലുപ്പമുള്ള പാനലും 65 ഇഞ്ച് പാനലും. ടെലിവിഷനിലെ സെല്‍ഫി ക്യാമറയാണ് വലിയ പ്രത്യേകത. ഇത് വലിയ സ്‌ക്രീനുകളില്‍ വീഡിയോ കോളുകള്‍ അനുവദിക്കുമെന്നാണ് കരുതുന്നത്.

Top