ഓപ്പോ വാച്ച് 2 ജൂലൈ 27ന് അവതരിപ്പിക്കും

പ്പോ വാച്ച് 2 സ്മാര്‍ട്ട് വാച്ചിനെ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ സ്മാര്‍ട്ട് വാച്ചിനെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങളൊന്നും ഓപ്പോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ചതുരാകൃതിയിലുള്ള ഡയലും, വൃത്താകൃതിയിലുള്ള കോണുകളുമുള്ള ഡിസൈനും ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാകും. വലതുവശത്തായി രണ്ട് ബട്ടണുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഓപ്പോ വാച്ച് 2 സ്മാര്‍ട്ട് വാച്ചില്‍ വൃത്താകൃതിയിലുള്ള ഡയല്‍ എഡിഷന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ഐടി ഹോമില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് വരാനിരിക്കുന്ന ഓപ്പോ വാച്ചിന്റെ ചില പ്രധാന വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു.

16 ജിബി സ്റ്റോറേജുമായി ഓപ്പോ വാച്ച് 2 വിപണിയില്‍ അവതരിപ്പിക്കുവാന്‍ സാധ്യതയുണ്ട്, കൂടാതെ ഇ-സിമ്മിനെ സപ്പോര്‍ട്ടും ചെയ്യും. കൂടാതെ, വാച്ച് അപ്പോളോ 4 ചിപ്പിനൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 4100 ചിപ്പില്‍ പ്രവര്‍ത്തിക്കുമെന്നും, പ്രീവിയസ് ജനറേഷന്‍ സ്മാര്‍ട്ട് വാച്ച് സ്നാപ്ഡ്രാഗണ്‍ വെയര്‍ 3100 ചിപ്പില്‍ പ്രവര്‍ത്തിക്കുമെന്നും പറയുന്നു. അപ്പോളോ 4 ചിപ്പ് വാച്ചിന്റെ ചാര്‍ജ് ഉപയോഗപ്പെടുത്തുന്നത് കുറയ്ക്കുമെന്നും പറയപ്പെടുന്നു. ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് സെന്‍സര്‍, Spo2 സെന്‍സര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യവും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട ഫീച്ചര്‍ മോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

46 എംഎം, 42 എംഎം വേരിയന്റുകളില്‍ വാച്ച് ലഭ്യമാകുമെന്ന് മുന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. 46 എംഎം വേരിയന്റ് ഡസ്റ്റ് ഗ്രേ, മൈന്‍ ഷാഫ്റ്റ്, സ്റ്റീല്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് 42 എംഎം മോഡല്‍ മൈന്‍ ഷാഫ്റ്റ്, ഗോള്‍ഡ് സാന്‍ഡ്, വാട്ടര്‍ ലീഫ്, മാറ്റിസ് കളര്‍ വേരിയന്റുകളില്‍ വരും.

 

 

Top