തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. തുടര്‍ന്ന് അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ എന്‍.ശക്തന് അഭ്യര്‍ത്ഥിച്ചു. സ്പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പിന്നീട് ചോദ്യോത്തരവേളയോടു പ്രതിപക്ഷം സഹകരിച്ചു.