തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായും ഇക്കാര്യം സഭ നിര്‍ത്തിച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടിയിലൂടെ വ്യക്തമായതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കെ എം മാണിയെ ഇറക്കി വിട്ടവര്‍ ബാബുവിനെ രക്ഷിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് കോടതി തള്ളിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
അതേസമയം, സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.
വിദ്യാഭ്യാസ മന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.