ന്യൂഡല്‍ഹി : ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യനായിഡു പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി. ആദ്യമായാണ് രാജ്യസഭാ അധ്യക്ഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.
രാജ്യസഭാധ്യക്ഷനായ വെങ്കയ്യനായിഡു സഭയില്‍ ഭരണപക്ഷ പാര്‍ട്ടിക്ക് അനുകൂലമായി പെരുമാറുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കുന്നത്.
കൂടാതെ, രാജ്യസഭ ടിവി ചാനല്‍ പ്രതിപക്ഷ പാര്‍ട്ടികളെ താഴ്ത്തി കാണിക്കുകയും ഭരണപക്ഷ പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്.