തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.
നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ നിഷേധത്തെക്കുറിച്ച് അഹമ്മദ് കബീര്‍ എംഎല്‍എ നോട്ടീസ് നല്കി. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷ ബഹളം രൂക്ഷമാണ്.
പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു സഭ നേരത്തെ പിരിഞ്ഞിരുന്നു.
പ്രതിപക്ഷത്തിന്റെ സമീപനം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തില്‍ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരികണം അല്ലെങ്കില്‍ സഭ ബഹിഷ്കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.